loader
Back to Homepage
ചൈതന്യവത്തായ രുദ്രാക്ഷം സൗജന്യമായി വീട്ടിലെത്തിക്കാം
“രുദ്രാക്ഷം” എന്ന വാക്കിന്റെ അർത്ഥം “ശിവന്റെ കണ്ണുനീർ”എന്നാണ്. രുദ്രാക്ഷ ദീക്ഷയിലൂടെ മഹാശിവരാത്രിയിൽ സദ്ഗുരു ചൈതന്യവത്താക്കിയ ഒരു രുദ്രാക്ഷം സ്വീകരിക്കാം. രുദ്രാക്ഷ ദീക്ഷയിലൂടെ ശിവന്റെ കൃപയെ വീട്ടിലേക്ക് കൊണ്ടു വരാം.

രുദ്രാക്ഷ ദീക്ഷ ആർക്കൊക്കെ സ്വീകരിക്കാം ?
ഗൃഹസ്ഥരായവർ ഉൾപ്പെടെ എല്ലാവർക്കും
പ്രത്യേക ചിട്ടകളൊന്നും ആവശ്യമില്ല
രുദ്രാക്ഷത്തിന്റെ ഗുണങ്ങൾ
ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥയ്ക്ക് പിന്തുണ നൽകുന്നു
ധ്യാനനിരതമാകുവാൻ സഹായിക്കുന്നു
ഓറയെ ശുദ്ധീകരിക്കുന്നു
നെഗറ്റീവ് പ്രഭാവങ്ങളിൽ നിന്നുമുള്ള ഒരു കവചമായി വർത്തിക്കുന്നു
രജിസ്‌ട്രേഷൻ ക്ലോസ് ചെയ്തിരിക്കുന്നു
“ആദിയോഗിയുടെ കൃപയിലേക്ക് പ്രവേശിക്കാനുള്ള ശക്തമായ ഉപകരണമാണ് രുദ്രാക്ഷ ദീക്ഷ.”
-സദ്ഗുരു
രുദ്രാക്ഷ ദീക്ഷയുടെ വിശദാംശങ്ങൾ
രുദ്രാക്ഷം
ഇത് ധരിക്കുന്നവർക്ക് ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ നിരവധി നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു
ഈശ വിഭുതി
ധ്യാനലിംഗത്തിന്റെ സാന്നിധ്യത്തിൽ പവിത്രീകരിച്ച വിശുദ്ധമായ ഭസ്മം
അഭയ സൂത്രം
അഭിലാഷങ്ങൾ നിറവേറ്റുക, ഭയം അകറ്റുക എന്നീ കാര്യങ്ങൾക്കായി നിങ്ങളെ സഹായിക്കാൻ പ്രത്യേകമായി പവിത്രീകരിച്ച ചരട്
അദിയോഗി ചിത്രം
“ഉള്ളിലേക്ക് തിരിയുകയാണ് പുറത്തേക്കുള്ള ഒരേയൊരു വഴി ” എന്ന മാനവരാശിക്കുള്ള ശക്തമായ പ്രചോദനവും ഓർമ്മപ്പെടുത്തലും.
ഇവയിൽ ഓരോന്നും എങ്ങനെ ഉപയോഗിക്കാമെന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പണങ്ങൾക്കൊപ്പം അയയ്‌ക്കും.
രുദ്രാക്ഷത്തിന്റെ ഇതിഹാസം
രുദ്ര എന്നാൽ ശിവൻ, അക്ഷം എന്നാൽ കണ്ണുനീർ. രുദ്രാക്ഷം ശിവന്റെ കണ്ണുനീർ ആണ്. പുരാവൃത്തത്തിൽ പറയുന്നതെന്തെന്നാൽ ഒരിക്കൽ, ശിവൻ ധ്യാനനിരതനായി ഒരുപാടുകാലം ഇരുന്നു. അദ്ദേഹത്തിന്റെ നിർവൃതി ഇപ്രകാരമായിരുന്നു എങ്ങനെയെന്നാൽ അത് അദ്ദേഹത്തെ പൂർണമായും നിശ്ചലനാക്കി, യാതൊരു ചലനവുമില്ലാതെ. കാഴ്ചയിൽ അദ്ദേഹം ശ്വാസം പോലും എടുത്തിരുന്നില്ല, അതുകൊണ്ട് അദ്ദേഹം മരണപ്പെട്ടു എന്ന് എല്ലാവരും കരുതി. ജീവന്റെ ഒരേയൊരു അടയാളം മാത്രമാണ് അവശേഷിച്ചിരുന്നത് - നിർവൃതിയുടെ കണ്ണുനീർ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഇറ്റിറ്റുവീണുകൊണ്ടിരുന്നത്. ഈ കണ്ണുനീർ ഭൂമിക്കുമേൽ പതിക്കുകയും രുദ്രാക്ഷമായിത്തീരുകയും ചെയ്തു, "ശിവന്റെ കണ്ണുനീർ".
രുദ്രാക്ഷ ദീക്ഷ പങ്കു വയ്ക്കുക
ഈ അവസരം നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമർപ്പിക്കുക അങ്ങനെ ആത്മീയതയുടെ ഒരു തുള്ളി അവരുടെ ജീവിതത്തിലും കൊണ്ടുവരിക.
ആഘോഷ തിമിർപ്പിന്റെ ഈശാ മഹാശിവരാത്രി 2024 -ൽ മറക്കാതെ പങ്കെടുക്കുക
8 March 2024 ൽ
6 PM IST
കൂടുതൽ തവണ ചോദിക്കാറുള്ളവ