ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, ഊർജ്ജസ്വലമായി നിലകൊള്ളുകയും കൃപയ്ക്ക് പാത്രമായിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മഹാശിവരാത്രി അടുക്കുന്ന വേളയിൽ, എല്ലാവരും എവിടെയായിരുന്നാലും ആദിയോഗിയുടെ കൃപ അവർക്ക് പ്രാപ്യമാകണമെന്നാണ് സദ്ഗുരുവിന്റെ ആശിസ്സ്. ആദിയോഗിയുടെ കൃപയിൽ ആയിരിക്കുവാനുള്ള ഒരു മാർഗം രുദ്രാക്ഷ ദീക്ഷയാണ്. വിവിധ ഉപകരണങ്ങളും, പ്രത്യേകം രൂപകൽപ്പന ചെയ്ത സാധനയും ഉപയോഗിച്ച് കൂടുതൽ അവബോധമുള്ളവരാകാനും, കൃപ ലഭ്യമാവുന്ന രീതിയിൽ നിലകൊള്ളുവാനുമുള്ള ശക്തമായ മാർഗ്ഗമാണ് രുദ്രാക്ഷ ദീക്ഷ. നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഊർജ്ജത്തെയും ശിവന്റെ പരമാനന്ദാശ്രുക്കളിൽ കുതിർക്കുവാനുള്ള അവസരമാണ് രുദ്രാക്ഷ ദീക്ഷ!
നിങ്ങൾക്ക് https://mahashivarathri.org/ml/rudraksha-diksha ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം
വാട്സ് ആപ് വഴിയും ഒരു മിസ്ഡ് കോൾ അലേർട്ട് സിസ്റ്റത്തിലൂടെയും രജിസ്ട്രേഷനുകൾ തുറക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. കൂടുതൽ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ഉടൻ ലഭ്യമാകും. നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും രുദ്രാക്ഷ ദീക്ഷ പങ്കിടാം.
ഇല്ല. രുദ്രാക്ഷ ദീക്ഷ സൗജന്യമായി പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ വീട്ടിലേക്ക് സൗജന്യമായി എത്തിക്കും. ആദിയോഗിയുടെ കൃപ സ്വീകരിക്കുന്നതിനുള്ള ഉപകരണമായി സദ്ഗുരു ഇത് പ്രദാനം ചെയ്യുകയാണ്.
ഒരു ദശലക്ഷത്തിലധികം പ്രത്യേകമായി പവിത്രീകരിച്ച രുദ്രാക്ഷ മണികളെ എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്യാനായി തയ്യാറാക്കുകയാണ്, അതോടൊപ്പം ഒരു അന്വേഷകനെ അവന്റെ സാധനയിൽ സഹായിക്കുന്ന മറ്റ് വസ്തുക്കളും.
താങ്കൾക്ക് കഴിയുന്നത്ര സംഭാവന നൽകി, അത് വഴി രുദ്രാക്ഷ ദീക്ഷയിലൂടെ എല്ലാവർക്കും ആദ്ധ്യാത്മികതയുടെ ഒരു തുള്ളിയെങ്കിലും എത്തിയ്ക്കുവാൻ സഹായിക്കാനും താങ്കളെ ക്ഷണിക്കുന്നു.
രുദ്രാക്ഷ ദീക്ഷയുടെ ഭാഗമായി നിങ്ങൾക്ക് ഒരു രുദ്രാക്ഷം മാത്രമേ ആവശ്യമുള്ളൂ. എന്നിരുന്നാലും, നിങ്ങളുടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ വിതരണം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഒരു മൊബൈൽ നമ്പർ വെച്ച് പരമാവധി 3 രുദ്രാക്ഷത്തിനായി രജിസ്റ്റർ ചെയ്യാം.
തീർച്ചയായും. രുദ്രാക്ഷ ദീക്ഷ സ്വീകരിക്കുവാനുള്ള സാധ്യത നിങ്ങളുടെ ഇച്ഛാനുസരണം എത്ര പേർക്ക് വേണമെങ്കിലും പ്രദാനം ചെയ്യാം; അങ്ങനെ, അവരുടെ ജീവിതത്തിലും ഒരു തുള്ളി ആദ്ധ്യാത്മികത കൊണ്ടുവരാം
എല്ലാവര്ക്കും രുദ്രാക്ഷ ദീക്ഷ ലഭിക്കുവാനുള്ള അവസരം പ്രദാനം ചെയ്യുന്നതിനായി നിങ്ങള്ക്ക് “രുദ്രാക്ഷ സേവ” യ്ക്ക് രജിസ്റ്റർ ചെയ്യാം. അധികം താമസിയാതെ തന്നെ, കൂടുതൽ വിവരങ്ങൾ, ഈ വെബ്സൈറ്റിൽ തന്നെ ലഭ്യമാക്കുന്നതായിരിക്കും.
കൂടാതെ, നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും രുദ്രാക്ഷ ദീക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ വാട്സ്ആപ്പിലൂടെയും, ഫേസ്ബുക്കിലൂടെയും, ട്വിറ്ററിലൂടെയും പങ്കിടാം.
ഉവ്വ്. ഇതാദ്യമായാണ് രുദ്രാക്ഷ ദീക്ഷ സ്വീകരിക്കാനുള്ള അവസരം സദ്ഗുരു നമുക്ക് തുറന്നു തന്നിരിക്കുന്നത്. രുദ്രാക്ഷത്തോടൊപ്പം തന്നെ വിഭൂതിയും അഭയസൂത്രവും ആദിയോഗിയുടെ ഒരു ഫോട്ടോയും ഇതിനകത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇല്ല. അന്തർദേശീയ വിതരണത്തിന് നിലനിൽക്കുന്ന വെല്ലുവിളികൾ കാരണം രുദ്രാക്ഷ ദീക്ഷ നിലവിൽ ഇന്ത്യയിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.
മഹാശിവരാത്രി ദിനമായ 2021 മാർച്ച് 11 ന് മുമ്പായിട്ടുള്ള നാല് മുതൽ എട്ട് ആഴ്ചകൾക്കിടയിൽ രുദ്രാക്ഷ ദീക്ഷ പാക്കേജ് ലഭിക്കും. ഉൾനാടുകളിൽ ലഭിക്കാൻ ചിലപ്പോൾ താമസം നേരിട്ടേക്കാം. കൊറിയർ സർവ്വീസുകാർ നേരിട്ട് അല്ലാതെ തദ്ദേശീയരായ സഹ കൊറിയർ സർവീസുകൾ മുഖേന വിതരണം നടത്തുന്നിടത്തും കാലതാമസം നേരിട്ടേക്കാം.
തീർച്ചയായും. ഇത് അയച്ചു കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങൾക്ക് ഒരു SMS ലഭിക്കും. അതിന് ശേഷം നിങ്ങളുടെ രുദ്രാക്ഷ പാക്കേജ് നിങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ....... ചെയ്ത് ട്രാക്ക് ചെയ്യാം.
ഇന്ത്യക്ക് അകത്ത് നിങ്ങൾക്ക് rudraksh.diksha@ishafoundation.org എന്ന ഈ മെയിൽ വിലാസത്തിൽ രജിസ്ട്രേഷൻ സംബന്ധിച്ചും വിതരണം സംബന്ധിച്ചും അന്വേഷിക്കാവുന്നതാണ്.
സംഭാവനകൾ നല്കുന്നതിനെ സംബന്ധിച്ച അന്വേഷണങ്ങൾക്ക് നിങ്ങൾക്ക് Rudrakshdiksha.payment@ishafoundation.org എന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
എല്ലാ സമർപ്പണങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് അയക്കുന്നത്. എന്നിരുന്നാലും രുദ്രാക്ഷ മണികൾക്ക് എന്തെങ്കിലും കേടുപാടുകൾ ആശ്രദ്ധമായി കൈകാര്യം ചെയ്തത് കൊണ്ടോ യാത്രയ്ക്കിടയിലോ സംഭവിച്ചിട്ടുണ്ട് എങ്കിൽ, ദയവായി അത് ഉപയോഗിക്കരുത്. ദയവായി വിവരം ഞങ്ങളെ അറിയിക്കുക.
നിങ്ങൾക്ക് ലഭിച്ച രുദ്രാക്ഷ പാക്കേജിന് കേട് പാട് സംഭവിച്ചിട്ടുണ്ട് എങ്കിൽ ഞങ്ങളെ സഹായത്തിനായി ബന്ധപ്പെടാം. നിങ്ങൾ അത് തിരികെ തരാൻ ഉദ്ദേശിക്കുന്നുവെങ്കിലോ എന്തെങ്കിലും കാരണത്താൽ ഉപയോഗിക്കുന്നില്ല എങ്കിലോ ഞങ്ങൾക്ക് തിരിച്ചയക്കുക.
രജിസ്ട്രേഷനും രുദ്രാക്ഷ ദീക്ഷ പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇന്ത്യയിലുള്ളവർ rudraksh.diksha@ishafoundation.org മെയിലിൽ ബന്ധപ്പെടുക
അതെ, നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് മറ്റു രുദ്രാക്ഷത്തോടൊപ്പം ധരിക്കാവുന്നതാണ്.
കഴിഞ്ഞ വർഷത്തെ രുദ്രാക്ഷം ഒരു നിശ്ചിത കാലയളവിൽ ആദിയോഗിയെ അലങ്കരിച്ചിരുന്നതാണ്
രുദ്രാക്ഷ ദീക്ഷയുടെ ഭാഗമായി അയയ്ക്കുന്ന രുദ്രാക്ഷം മഹാശിവരാത്രിയിൽ സദ്ഗുരുവിനാൽ പ്രത്യേകം പവിത്രീകരിക്കപ്പെട്ടതാകുന്നു.
നിങ്ങൾക്ക് നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും രുദ്രാക്ഷ ദീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യുവാൻ പ്രചോദിപ്പിക്കാം
കൂടുതൽ, ആളുകൾക്ക് രുദ്രാക്ഷ ദീക്ഷ പ്രദാനം ചെയ്യാൻ നിങ്ങൾക്ക് പ്രതിജ്ഞയെടുക്കാം.
നിങ്ങൾക്ക് ഒരു ശിവാംഗ ആയിത്തീരാം, അല്ലെങ്കിൽ ഇതിലേക്കായി സംഭാവന ലഭ്യമാക്കുന്നതിന് മുൻകൈയെടുക്കാം, അതോടൊപ്പം തന്നെ, നൂറ്റിയെട്ടോ, ആയിരത്തിയെട്ടോ, പതിനായിരത്തിയെട്ടോ, ആളുകൾക്ക് രുദ്രാക്ഷ ദീക്ഷ ദാനം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാം.
കൂടുതൽ വിവരങ്ങൾക്കായി, താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
<link to crowdfunding, crowd distribution and Fundraiser page>
രുദ്രാക്ഷം ഒരു വൃക്ഷത്തിന്റെ ഉണങ്ങിയ വിത്തുകൾ ആണ്, സസ്യശാസ്ത്രപരമായി ഇലായോക്കാർപസ് ജാനിട്രസ് എന്നറിയപ്പെടുന്നു, മുഖ്യമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഉയരത്തിലുള്ള ഹിമാലയൻ പർവതനിരകളിൽ തെക്കുകിഴക്ക് ഏഷ്യയുടെ ഏതാനും സ്ഥലങ്ങളിൽ കൂടുതലും വളരുന്നു.
"ശിവന്റെ കണ്ണുനീർ "എന്നാണ് രുദ്രാക്ഷം എന്ന വാക്കിന്റെയർത്ഥം.
ശാരീരികവും മാനസികവുമായ സന്തുലനം നിലനിർത്തുന്നതിന് രുദ്രാക്ഷം ഏറെ സഹായകമാണ്
രക്തസമ്മർദ്ദം കുറയ്ക്കാനും നാഡിഞരമ്പുകളെ ശാന്തമാക്കാനും ത്വക്കിന്റെ ആരോഗ്യത്തിനും രുദ്രാക്ഷം ഉപകരിക്കും.
രുദ്രാക്ഷവുമായി ബന്ധപെടുത്തിക്കാണുന്ന ചില സൂക്ഷ്മഗുണങ്ങൾ - സഹജാവബോധം വർധിപ്പിക്കുക, ധ്യാനനിരതമാകുവാൻ സഹായിക്കുക, ചൈതന്യം വർധിപ്പിക്കുക, നെഗറ്റീവ് പ്രഭാവങ്ങളിൽ നിന്നും രക്ഷ നേടുക
പ്രായം, ലിംഗം, ശാരീരികാവസ്ഥ, സംസ്കാരം, വംശം, ഭൂമിശാസ്ത്രം, മതം - എന്നീ ഭേദങ്ങൾക്ക് അതീതമായി ആർക്കും ഏതൊരു ജീവിത സാഹചര്യത്തിലും ഇവിടെ നിന്നു തരുന്ന രുദ്രാക്ഷം ധരിക്കാം.
കുട്ടികൾ, വിദ്യാർത്ഥികൾ, പ്രായം ചെന്നവർ - ഇവർ ധരിക്കുന്നത് പ്രത്യേകിച്ചും ഗുണം ചെയ്യും.
രുദ്രാക്ഷം എപ്പോഴും കഴുത്തിൽ ധരിക്കണം.
നിങ്ങൾ തണുത്ത വെള്ളത്തിൽ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടിലാത്ത സോപ്പ് ഉപയോഗിച്ചാണ് കുളിക്കുന്നതെങ്കിൽ രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് രുദ്രാക്ഷത്തിൽ തട്ടിയ വെള്ളം നിങ്ങളുടെ ദേഹത്ത് ഒഴുകി പോകുന്നത് നല്ലതാണ്.
എന്നാൽ ഇളംചൂട് വെള്ളത്തിൽ രാസപദാർത്ഥങ്ങൾ അടങ്ങിയ സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ അതിന്റെ ഉറപ്പ് നഷ്ടപ്പെടുകയും ക്രമേണ വിള്ളൽ വീണ് പൊട്ടിപ്പോവുകയും ചെയ്യും. കുളിക്കുമ്പോൾ രുദ്രാക്ഷം ഒരു തുണിയുടെ മേലെ വയ്ക്കുക
ഇല്ല . രുദ്രാക്ഷം ആർക്കും എപ്പോഴും ധരിക്കാം
എന്തെങ്കിലും കാരണത്താൽ കുറച്ചു നാളത്തേക്ക് രുദ്രാക്ഷം ധരിക്കുന്നില്ലെങ്കിൽ അതിനെ കോട്ടൺ തുണിയിലോ പട്ടു തുണിയിലോ പൊതിഞ്ഞു സൂക്ഷിച്ചു വയ്ക്കണം.
ഒരു കാരണവശാലും ലോഹ പാത്രത്തിൽ വെയ്ക്കരുത്.
രുദ്രാക്ഷം ധരിക്കുന്നതിനു മുൻപായി അതിനെ പാകപ്പെടുത്തണം. അതിനായി 24 മണിക്കൂർ നെയ്യിലും അടുത്ത 24 മണിക്കൂർ കട്ടിപ്പാലിലും മുക്കിവയ്ക്കുക.
അതിനു ശേഷം വെള്ളത്തിൽ കഴുകി, രുദ്രാക്ഷമണികൾ വൃത്തിയുള്ള തുണി കൊണ്ട് തുടയ്ക്കുക.
സോപ്പ് കൊണ്ടോ കെമിക്കൽ അടങ്ങിയ വസ്തുക്കൾ കൊണ്ടോ കഴുകരുത്.
ആറ് മാസത്തിലൊരിക്കൽ ഇത്തരത്തിൽ രുദ്രാക്ഷത്തിനെ പാകപ്പെടുത്തേണ്ടതുണ്ട്.
ഒരു നിശ്ചിത ഊർജ്ജം സൃഷ്ടിക്കാനും, ധ്യാനനിരതമാകുവാനും സഹായിക്കാൻ കഴിവുള്ള ഒരു ലോഹമാണ് ചെമ്പ്. അത് ശരീരവുമായി സമ്പർക്കം പുലർത്തുന്നത് ഊർജ്ജ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കും.
നിങ്ങൾ രുദ്രാക്ഷത്തിന്റെ ഇരുവശത്തും ഒരു കെട്ടിടുന്നുണ്ടെങ്കിൽ അത് വളരെ ഇറുകെ കെട്ടാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം ഇത് രുദ്രാക്ഷത്തിന്റെ ഉള്ളിൽ വിള്ളൽ വീഴ്ത്തും. സമ്മർദ്ദം കാരണം അകത്ത് പൊട്ടൽ സംഭവിച്ചാൽ, പിന്നെ ആ രുദ്രാക്ഷം ധരിക്കരുത്. കൂടാതെ, രുദ്രാക്ഷ മണികളെ മൂടി ലോഹം കെട്ടുന്നതും ഒഴിവാക്കുക.
https://isha.sadhguru.org/in/en/wisdom/article/the-significance-of-rudraksha
വിഭൂതി അല്ലെങ്കിൽ പരിപാവനമായ ഭസ്മം ശിവനുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അടിമുടി ഭസ്മം പൂശിയ രൂപത്തിലാണ് ശിവനെ പലപ്പോഴും ചിത്രീകരിക്കാറുള്ളത്. ജീവിതത്തിന്റെ നശ്വരതയാണ് അത് സൂചിപ്പിക്കുന്നത്. സ്വന്തം നശ്വരതയെക്കുറിച്ചുള്ള ബോധമാണ് ആത്മീയതയുടെ അടിസ്ഥാനം. വിഭൂതി ഇതിനെക്കുറിച്ചുള്ള നിരന്തരമായ ഓരോർമ്മപ്പെടുത്തലാണ്. ഭാരതീയ സംസ്കാരത്തിൽ, സാധകനെ സംബന്ധിച്ചിടത്തോളം വിഭൂതി ശക്തമായ ഒരുപകരണമാണ്.
വിഭൂതി ശരിയായ രീതിയിൽ തയ്യാറാക്കുകയും, ശരിയായരീതിയിൽ ശരീരത്തിൽ ചാർത്തുകയും വേണം. അപ്പോളത് സ്വീകാര്യക്ഷമതയെ വർദ്ധിപ്പിക്കുന്നു. ഊർജപ്രവാഹത്തിനുള്ള നല്ലൊരു മാധ്യമമായും വർത്തിക്കുന്നു.
പരമ്പരാഗതമായി യോഗികൾ ശ്മാശനത്തിൽ നിന്നുള്ള ഭസ്മമാണ് ഉപയോഗിച്ചിരുന്നത്. വിഭൂതി ചാണകവരളിയിൽനിന്നും, ഉമിയിൽ നിന്നും ഉണ്ടാക്കാവുന്നതാണ്.
പ്രത്യേക കാലയളവിൽ ധ്യാനലിംഗത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടതാണ് ഈശാ വിഭൂതി. അത് ധ്യാനലിംഗത്തിന്റെ ഊർജ്ജം ഉൾക്കൊള്ളുന്നു.
പരമ്പരാഗതമായി വിഭൂതി മോതിരവിരലിന്റെയും തള്ളവിലിന്റെയും അഗ്രഭാഗം കൂട്ടിപ്പിടിച്ചെടുക്കുന്നു. തുടർന്ന് ശരീരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പുരട്ടുന്നു. പുരികങ്ങൾക്കിടയിൽ, ആജ്ഞാചക്രം എന്ന് പറയുന്നു,
തൊണ്ടക്കുഴിയിൽ, വിശുദ്ധി ചക്രം എന്ന് പറയുന്നു ,വാരിയെല്ലുകൾ കൂടിച്ചേരുന്ന നെഞ്ചിന്റെ മധ്യഭാഗത്ത്, അനാഹത ചക്രം എന്ന് പറയുന്നു
ഒരാളുടെ വ്യക്തത വർദ്ധിപ്പിക്കുന്നതിന് വിഭുതി ആജ്ഞയിൽ പ്രയോഗിക്കുന്നു; നിങ്ങളുടെ സ്വത്വത്തിന് ഒരു നിശ്ചിത ശക്തി സ്ഥാപിക്കുന്നതിനായി വിശുദ്ധിയിലും, നിങ്ങളുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെയും ഭക്തിയുടെയും മാനങ്ങൾ കൊണ്ടുവരുന്നതിന് അനഹതത്തിലും പ്രയോഗിക്കുന്നു.
അഭയ സൂത്രം എന്നത് പവിത്രീകരിച്ച ഒരു ചരട് ആണ്. കൈയിൽ ആണ് അത് ധരിക്കേണ്ടത്. “അഭയ” എന്ന വാക്കിനു ഭയമില്ലാത്തത് എന്നാണർത്ഥം “സൂത്ര” എന്നത് ഭയത്തെ തരണം ചെയ്യാൻ പിന്തുണയ്ക്കുന്നതും ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ സഹായകമാകുന്നതുമാണ്
പരുത്തി നൂൽ ഉപയോഗിച്ചാണ് അഭയ സൂത്രം നിർമ്മിച്ചിരിക്കുന്നത്.
സ്ത്രീകൾ ഇടത്തെ കൈയിലും പുരുഷന്മാർ വലത്തെ കൈയിലും ആയിട്ടാണ് ഇതു ധരിക്കേണ്ടത്. കുറഞ്ഞത് 40 ദിവസം എങ്കിലും തുടർച്ചയായി ഇതു ധരിക്കേണ്ടതുണ്ട്. കെട്ടഴിച്ചോ അല്ലെങ്കിൽ തീകൊളുത്തി കത്തിച്ചോ വേണം ഇതു ശരീരത്തിൽ നിന്നും വേർപിരിക്കാൻ. മുറിച്ചു മാറ്റുവാൻ പാടുള്ളതല്ല.
ശേഷം നനവുള്ള മണ്ണിൽ കുഴിച്ചിടുകയോ പൂർണമായി കത്തിച്ചു കളയുകയോ ചെയ്യാം. കത്തിച്ച ശേഷം ലഭിക്കുന്ന ചാരം ഭസ്മരൂപേണ വിശുദ്ധിയിലോ ( തൊണ്ടക്കുഴിയിൽ) അഥവാ അനാഹത ( മാറെലിന്റെ തൊട്ടു താഴെ ) യിലോ തൊടാവുന്നതാണ്.
https://isha.sadhguru.org/in/en/wisdom/article/sutra-more-than-a-thread
“ആദിയോഗിയുടെ പ്രാധാന്യമെന്തെന്നാൽ, മനുഷ്യാവബോധത്തെ പരിണമിപ്പിക്കുന്നതിനുള്ള, എക്കാലവും പ്രസക്തമായ മാർഗ്ഗങ്ങൾ അദ്ദേഹം പകർന്നു നൽകി എന്നതാണ്” - സദ്ഗുരു
15,000 വർഷങ്ങൾക്കു മുൻപ് ആദിയോഗി എന്ന ആദ്യത്തെ യോഗി യോഗശാസ്ത്രത്തെ അദ്ദേഹത്തിന്റെ 7 ശിഷ്യന്മാർ ആയ സപ്തർഷികൾക്ക് പകർന്നു നൽകി.
മനുഷ്യനു തന്റെ പരിമിതികളെ മറികടന്നു ആത്യന്തികമായ സാധ്യതയിലേക്ക് എത്തിച്ചേരുന്നതിനായി 112 വഴികൾ അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
ആദിയോഗിയുടെ സംഭാവനകൾ വ്യക്തിഗത പരിവർത്തനത്തിനുള്ള ഉപകരണങ്ങളാണ്, കാരണം വ്യക്തിഗതപരിവർത്തനത്തിലൂടെ മാത്രമേ ആഗോളപരിവർത്തനം സാധ്യമാവുകയുള്ളൂ.
മാനവക്ഷേമത്തിനും മുക്തിക്കുമായുള്ള അദ്ദേഹത്തിന്റെ സന്ദേശം ഇതാണ്
“ഉള്ളിലേക്ക് തിരിയുകയാണ് പുറത്തേക്കുള്ള ഒരേയൊരു വഴി ”
ആദിയോഗി സഹസ്രാബ്ദങ്ങൾക്ക് മുമ്പ് നമുക്കു നൽകിയ ഉപകരണങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ ഉചിതമാണെന്ന് മാത്രമല്ല അത്യന്താപേക്ഷിതവുമായി മാറിയിരിക്കുന്നു.
കോയമ്പത്തൂർ ഈശ യോഗ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന 112 അടിയുള്ള ആദിയോഗിയുടെ ശില്പം ശക്തമായ ഒരു ഓർമ്മപ്പെടുത്തലും പ്രചോദനവുമാണ്